നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥൻ; ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്ന് റവന്യു മന്ത്രി

കണ്ണൂർ എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും റവന്യു മന്ത്രി കെ രാജൻ. നവീൻ ബാബുവിന്റെ മരണം വലിയ നഷ്ടവും ഏറെ ദുഃഖകരവുമാണ്. ദൗർഭാഗ്യകരമായ സംഭവമാണുണ്ടായത്. മരണത്തിൽ ഗൗരവകരമായ അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു
നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിലും അതിലേക്ക് നയിച്ച കാരണത്തിലും സമഗ്രമായ അന്വേഷണം നടത്തും. കലക്ടറുടെ റിപ്പോർട്ട് വേഗതയിൽ ലഭ്യമാക്കും. റവന്യു വകുപ്പിന് അദ്ദേഹത്തെ കുറിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ല. അത് വ്യക്തിപരമായ എന്റെ ബോധ്യമാണ്
പൊതുപ്രവർത്തകർ ഇടപെടലുകളിൽ പക്വത കാണിക്കണമെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പരോക്ഷമായി വിമർശിച്ച് കൊണ്ട് മന്ത്രി പറഞ്ഞു. പിപി ദിവ്യ അഴിമതിയാരോപണം നടത്തിയതിന് പിന്നാലെയാണ് നവീൻ ബാബു ജീവനൊടുക്കിയത്.
The post നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥൻ; ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്ന് റവന്യു മന്ത്രി appeared first on Metro Journal Online.