Gulf
ജെംസ് ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് സൗദി അധ്യാപകന്

ദുബായ്: അധ്യാപന രംഗത്തെ ഏറ്റവും മികച്ച പുരസ്‌കാരങ്ങളില്‍ ഒന്നായ ജെംസ് എജ്യുക്കേഷന്‍ ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് ഇത്തവണ കരസ്ഥമാക്കിയത് സൗദി അധ്യാപകന്‍. മന്‍സൂര്‍ അല്‍ മന്‍സൂര്‍ എന്ന അധ്യാപകനാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹനായത്.
ദുബായ് കിരീടവകാശിയും ഉപപ്രധാമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുരസ്‌കാരം സമ്മാനിച്ചു. ഗള്‍ഫ് കേന്ദ്രമാക്കി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന വര്‍ക്കി ഫൗണ്ടേഷനും യുനെസ്‌കോയും സംയുക്തമായാണ് 10 ലക്ഷം യുഎസ് ഡോളര്‍ മൂല്യമുള്ള ഈ മഹത്തായ പുരസ്‌കാരം സമ്മാനിക്കുന്നത്.
The post ജെംസ് ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് സൗദി അധ്യാപകന് appeared first on Metro Journal Online.