Kerala

സരിൻ പാർട്ടി വിടാൻ നിന്നയാൾ; മന്ത്രി രാജേഷ് എഴുതിക്കൊടുത്തതാണ് പറയുന്നത്: സതീശൻ

പി സരിൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സരിൻ ആദ്യം കൂടിക്കാഴ്ച നടത്തിയത് ബിജെപിയുമായിട്ടാണ്. ബിജെപി സ്ഥാനാർഥിത്വം നിഷേധിച്ചപ്പോഴാണ് സിപിഎമ്മുമായി ചർച്ച നടത്തിയത്. സരിൻ പാർട്ടി വിടാൻ നിന്നിരുന്ന ആളായിരുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു.

സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് വന്നതോടെയാണ് സരിൻ വിമർശനവുമായി രംഗത്തുവന്നത്. മന്ത്രി എംബി രാജേഷ് എഴുതി കൊടുത്ത വാദങ്ങളാണ് സരിൻ പറഞ്ഞത്. കഴിഞ്ഞ നിയമസഭയിൽ സിപിഎം മന്ത്രിമാരും എംഎൽഎമാരും ഉന്നയിച്ച വിമർശനങ്ങളാണ് സരിൻ വീണ്ടും ഉന്നയിക്കുന്നത്.

കോൺഗ്രസിനകത്ത് ഒരു സംവിധാനമുണ്ട്. മുതിർന്ന നേതാക്കളോട് ആലോചിച്ചാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്. മുതിർന്ന നേതാക്കളെല്ലാം ചർച്ച നടത്തിയിരുന്നു. ബിജെപിയുമായും സിപിഎമ്മുമായും ചർച്ച നടത്തുന്നയാളെ എങ്ങനെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കുന്നതെന്നും വിഡി സതീസൻ ചോദിച്ചു.

The post സരിൻ പാർട്ടി വിടാൻ നിന്നയാൾ; മന്ത്രി രാജേഷ് എഴുതിക്കൊടുത്തതാണ് പറയുന്നത്: സതീശൻ appeared first on Metro Journal Online.

See also  കണ്ണൂരിൽ പരിശോധനക്കിടെ പോലീസിന് നേരെ കാറിടിച്ച് കയറ്റി; എസ്‌ഐക്ക് പരുക്ക്, രണ്ട് പേർ അറസ്റ്റിൽ

Related Articles

Back to top button