Kerala

കുഞ്ഞാലിയെ കൊന്ന ആര്യാടനെ സ്ഥാനാർഥിയാക്കിയിട്ടുണ്ട്; സ്ഥാനാർഥി പ്രഖ്യാപനം ഇന്നെന്ന് എകെ ബാലൻ

ഉപതെരഞ്ഞെടുപ്പുകളിലെ ഇടത് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്ന് എകെ ബാലൻ. കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർഥിയാക്കിയിട്ടുണ്ട്. ആ രക്തത്തിന്റെ മണം മാറും മുമ്പേയാണ് ആര്യാടൻ എൽഡിഎഫിലേക്ക് വന്നത്. അന്ന് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആര്യാടനെ എൽഡിഎഫ് സ്ഥാനാർഥിയാക്കി

അതാത് സമയത്തെ രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർഥിയെ തെരഞ്ഞെടുക്കുക. കോൺഗ്രസ് വിട്ട ഡോ. സരിൻ ഉയർത്തിയത് ഗുരുതര ആരോപണങ്ങളാണ്. അത് പാലക്കാട്ടെ ജനങ്ങൾ ചർച്ച ചെയ്യും.

പാലക്കാട് കോൺഗ്രസ്-ബിജെപി ഡീലുണ്ട്. വടകരയിൽ ഈ ഡീൽ നടത്തി. ബിജെപിക്കാർ ഷാഫിക്ക് വോട്ട് കൊടുത്തു. പാലക്കാട് തിരിച്ച് വോട്ട് മറിക്കും. ഈ ഡീൽ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും ബാലൻ ആരോപിച്ചു.

The post കുഞ്ഞാലിയെ കൊന്ന ആര്യാടനെ സ്ഥാനാർഥിയാക്കിയിട്ടുണ്ട്; സ്ഥാനാർഥി പ്രഖ്യാപനം ഇന്നെന്ന് എകെ ബാലൻ appeared first on Metro Journal Online.

See also  വിവാദങ്ങൾക്ക് താത്പര്യമില്ല; രജിസ്ട്രാർ പദവി ഏറ്റെടുക്കാൻ താത്പര്യമില്ലെന്ന് മിനി കാപ്പൻ

Related Articles

Back to top button