National

ഇഎസ്‌ഐ ആശുപത്രിയിൽ വൻ തീപിടിത്തം

കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം. ഐസിയുവിലായിരുന്ന രോഗി മരിച്ചു. 80 പേരെ രക്ഷപ്പെടുത്തി. പത്ത് യൂണിറ്റ് ഫയർ എൻജിനുകൾ എത്തിയാണ് ഇഎസ്‌ഐ ആശുപത്രിയിലുണ്ടായ തീ നിയന്ത്രണ വിധേയമാക്കിയത്. ഇന്ന് രാവിലെയാണ് സംഭവം. ഒരു വാർഡിലാണ് തീപിടിത്തമുണ്ടായത്

തീ ആശുപത്രിയുടെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതെ നിയന്ത്രിച്ചതാണ് വലിയ അപകടം ഒഴിവാക്കിയത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അഗ്നിശമന സേന രക്ഷപ്പെടുത്തിയ രോഗികളെ പിന്നീട് ചികിത്സക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

തീ പടർന്നതിന് പിന്നാലെ രോഗികൾ ജനലുകളിലൂടെ ഞങ്ങളെ രക്ഷിക്കൂ എന്ന് പറഞ്ഞ് നിലവിളിച്ചിരുന്നു. അകത്ത് കുടുങ്ങിയ 80ഓളം രോഗികളെ 20 മിനിറ്റിനകം പുറത്തെത്തിച്ചു.

See also  മയക്കുമരുന്ന് കേസ്: ശ്രീകാന്തിന് പിന്നാലെ തമിഴ് നടൻ കൃഷ്ണയും അറസ്റ്റിൽ

Related Articles

Back to top button