Kerala

അങ്കമാലിയിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേർ പിടിയിൽ

അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ട. 300 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായി. അങ്കമാലി ടൗണിലൂടെ അമിത വേഗതയിലെത്തിയ വാഹനം തടഞ്ഞുനിർത്തി പോലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.

വാഹനത്തിൽ പോലീസ് വിശദമായ പരിശോധന നടത്തുകയായിരുന്നു. ഡ്രൈവർ സീറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് 11 പ്രത്യേക പായ്ക്കറ്റുകളിലായി എംഡിഎംഎ കണ്ടത്. 325 ഗ്രാം എംഡിഎംഎ, പത്ത് ഗ്രാം എക്സ്റ്റസി എന്നിവയാണ് കണ്ടെത്തിയത്.

ചാലക്കുടി മേലൂർ സ്വദേശി വിനു, അടിമാലി സ്വദേശി സുധീഷ്, തൃശ്ശൂർ അഴീക്കോട് സ്വദേശി ശ്രീക്കുട്ടി എന്നിവരെയാണ് പോലീസ് പിടികൂടിയത്.

The post അങ്കമാലിയിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേർ പിടിയിൽ appeared first on Metro Journal Online.

See also  അൻവറുമായി ഡീൽ നടത്തേണ്ട ഗതികേടിലാണ് കോൺഗ്രസ്; മുരളീധരന് ഹനുമാൻ സിൻഡ്രോം: സുരേന്ദ്രൻ

Related Articles

Back to top button