Kerala

ഒരു മാസത്തെ ക്ഷേമ പെൻഷനായുള്ള തുക അനുവദിച്ചു; ഈയാഴ്ച തന്നെ കിട്ടുമെന്ന് ധനമന്ത്രി

സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു മാസത്തെ പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപ വീതം ലഭിക്കുക. ഈ ആഴ്ചയിൽ തന്നെ തുക പെൻഷൻകാരുടെ കൈകളിൽ എത്തുമെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും പ്രതിമാസ ക്ഷേമ പെൻഷൻ വിതരണം ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി വ്യക്തമാക്കി. ഓണത്തിന്റെ ഭഗമായി മൂന്നു ഗഡു പെൻഷൻ വിതരണം ചെയ്തിരുന്നു

കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഈ സർക്കാർ വന്നശേഷം 32,100 കോടിയോളം രൂപയാണ് ക്ഷേമ പെൻഷനായി വിതരണം ചെയ്തത്. ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.

 

The post ഒരു മാസത്തെ ക്ഷേമ പെൻഷനായുള്ള തുക അനുവദിച്ചു; ഈയാഴ്ച തന്നെ കിട്ടുമെന്ന് ധനമന്ത്രി appeared first on Metro Journal Online.

See also  മുംബൈയിൽ നിയന്ത്രണം വിട്ട ബസ് കാൽനടയാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചിട്ടു; 4 മരണം, 29 പേർക്ക് പരുക്ക്

Related Articles

Back to top button