Education

അമ്മ ലതയുടെ പഞ്ച് ഡയലോഗ്; ഐശ്വര്യ രജിനികാന്ത് വിവാഹ മോചനത്തില്‍നിന്ന് പിന്മാറുന്നു

ചെന്നൈ: സൂപ്പര്‍ സ്്റ്റാര്‍ രജനി കാന്തിന്റെ മകളായ ഐശ്വര്യ രജിനികാന്തും പ്രമുഖ നടനും ഭാര്‍ത്താവുമായ ധനുഷും വിവാഹ മോചനത്തിന് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കേ ഐശ്വര്യ വിവാഹ മോചനത്തില്‍നിന്നും പിന്മാറുന്നതായി റിപ്പോര്‍ട്ട്. അമ്മ ലതയുടെ പഞ്ച് ഡയലോഗാണത്രെ പിന്‍മാറ്റ തീരുമാനത്തിലേക്ക് നയിച്ചത്. രജിനികാന്തിന് ആശുപത്രിയിലായതോടെ അച്ഛനാണോ, അതോ വിവാഹമോചനമാണോ നിനക്ക് വലുതെന്ന അമ്മയുടെ ചോദ്യമാണ് ഐശ്വര്യയുടെ പിന്മാറ്റത്തിന് പിന്നിലെന്നാണ് കേള്‍ക്കുന്നത്.

പതിനെട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചതിന് ശേഷം, മക്കള്‍ക്ക് വേണ്ടി നിയമപരമായി അത് വേണ്ട എന്നായിരുന്നു ധനുഷിന്റെയും ഐശ്വര്യയുടെയും ആദ്യത്തെ തീരുമാനം. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ അത് മാറി, വേര്‍പിരിയല്‍ നിയമപരമായി തന്നെ വേണം എന്ന ആവശ്യത്തെ തുടര്‍ന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹ മോചനത്തിന് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ കേസിന്റെ വിചാരണയില്‍ ഇരുവരും ഹാജരായിരുന്നില്ല.

കോടതി കേസ് വിളിച്ച ഒക്ടോബര്‍ 7നും പിന്നീടുള്ള തിയതിയായ 19നും ധനുഷും ഐശ്വര്യയും ഹാജരായില്ല. ഇതോടെയാണ് സത്യാവസ്ഥ അന്വേഷിച്ച് രജിനികാന്ത് ഫാന്‍സും രംഗത്തെത്തിയത്. വിവാഹ മോചനം ഒഴിവാക്കാന്‍ രജിനികാന്ത് പല വഴിയും ശ്രമിച്ചിരുന്നു. പോസ് ഗാര്‍ഡനിലുള്ള രജിനികാന്തിന്റെ വസതിയിലേക്ക് ധനുഷ് എത്തി സംസാരിച്ചിരുന്നെങ്കിലും വിവാഹ മോചനം എന്ന ആവശ്യത്തില്‍ ഐശ്വര്യ ഉറച്ചു നിന്നതാണ് അന്ന് വിനയായത്. നിനക്ക് നിന്റെ വാശിയാണോ വലുത് അച്ഛനാണോ എന്ന ലതയുടെ ചോദ്യത്തില്‍ ഐശ്വര്യ വീണുവെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ധനുഷിന് വിവാഹ മോചനത്തില്‍ താല്‍പര്യമില്ലെന്നാണ് ആദ്യം മുതലേ എത്തുന്ന വാര്‍ത്ത.

The post അമ്മ ലതയുടെ പഞ്ച് ഡയലോഗ്; ഐശ്വര്യ രജിനികാന്ത് വിവാഹ മോചനത്തില്‍നിന്ന് പിന്മാറുന്നു appeared first on Metro Journal Online.

See also  ലോകത്ത് ആകെയുള്ളത് 5,574 കടുവകള്‍; ഏറ്റവും കൂടുതല്‍ കടുവകളുള്ളത് ഇന്ത്യയില്‍ ആകെ എണ്ണം 3,682

Related Articles

Back to top button