Kerala

നടൻ ബാല വീണ്ടും വിവാഹിതനായി; വധു ചെന്നൈ സ്വദേശി കോകില

നടൻ ബാല വീണ്ടും വിവാഹിതനായി. ബാലയുടെ ബന്ധു കൂടിയായ ചെന്നൈ സ്വദേശി കോകിലയാണ് വധു. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ ആയിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

ബാലയുടെ നാലാമത്തെ വിവാഹമാണിത്. വീണ്ടും വിവാഹിതനാകുമെന്ന് ബാല സോഷ്യൽ മീഡിയയിലൂടെ സൂചന നൽകിയിരുന്നു ഡിസംബറിനുള്ളിൽ വിവാഹമുണ്ടാവുമെന്നായിരുന്നു പറഞ്ഞിരുന്നത്. തന്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യം നിന്നുപോകാതെ ഇരിക്കാൻ വിവാഹം ഉടൻ ഉണ്ടാകുമെന്നും ബാല അറിയിച്ചിരുന്നത്.

ചന്ദന സദാശിവ എന്ന കർണാടക സ്വദേശിയായിരുന്നു ആദ്യ വധു. 2010ൽ മലയാളത്തിലെ ഒരു ഗായികയെ വിവാഹം ചെയ്തു. ഡോക്ടറായ എലിസബത്തായിരുന്നു മൂന്നാം ഭാര്യ.

 

The post നടൻ ബാല വീണ്ടും വിവാഹിതനായി; വധു ചെന്നൈ സ്വദേശി കോകില appeared first on Metro Journal Online.

See also  സർക്കാർ നിലപാട് എൻഎസ്എസിന് ബോധ്യപ്പെട്ടു; തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഗുണം ചെയ്യും: വെള്ളാപ്പള്ളി

Related Articles

Back to top button