Education

ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പിപി ദിവ്യ

എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ പിപി ദിവ്യക്ക് കുരുക്ക് മുറുകുന്നു. നവീൻബാബുവിനെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പി പി ദിവ്യയാണെന്നാണ് കണ്ടെത്തൽ. ലാൻഡ് റവന്യു ജോയന്റ് കമ്മീഷണറുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പ്രാദേശിക ചാനലിൽ നിന്ന് പിപി ദിവ്യ യാത്രയയപ്പ് ചടങ്ങിന്റെ ദൃശ്യങ്ങൾ ശേഖരിച്ചെന്നും മൊഴിയുണ്ട്

പല മാധ്യമങ്ങൾക്കും ദൃശ്യങ്ങൾ നൽകിയത് ദിവ്യയാണെന്നും വ്യക്തമായി. റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. ചെങ്ങളായിയിലെ പെട്രോൾ പമ്പിനുള്ള എൻഒസി അനുവദിക്കുന്നതിൽ നവീൻ ബാബു ബോധപൂർവം ഫയൽ വൈകിപ്പിച്ചെന്ന ആരോപണത്തിൽ ഒരു തെളിവും മൊഴികളും ലാൻഡ് റവന്യു ജോയന്റ് കമ്മീഷണർക്ക് ഇതുവരെ ലഭിച്ചിട്ടില്ല

നവീൻബാബു കോഴ വാങ്ങി എന്നതിനും തെളിവില്ല. റോഡിൽ വളവുണ്ടെന്ന പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിഎം ടൗൺ പ്ലാനിംഗ് വിഭാഗത്തിന്റെ റിപ്ോർട്ട് തേടുകയായിരുന്നു.

See also  കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 124

Related Articles

Back to top button