Kerala

നെടുമങ്ങാട് വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; ദമ്പതികൾ അറസ്റ്റിൽ

നെടുമങ്ങാട് വാടക വീട്ടിൽ നിന്ന് 20 കിലോയോളം കഞ്ചാവ് പിടികൂടി. നെടുമങ്ങാട് മഞ്ച ചാമ്പപുര എന്ന സ്ഥലത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് മൂന്ന് പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച നിലയിൽ കഞ്ചാവ് പിടികൂടിയത്.

ആര്യനാട് പറണ്ടോട് സ്വദേശികളായ മനോജ്, ഭാര്യയായ ഭുവനേശ്വരി എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്. എക്‌സൈസ് സംഘം എത്തിയ വിവരമറിഞ്ഞ് ആദ്യം ശുചിമുറിയിൽ കഞ്ചാവ് നശിപ്പിക്കാൻ ശ്രമിച്ചു. ശ്രമം പാളിയതോടെ ഭർത്താവ് മനോജ് ഓടി രക്ഷപ്പെട്ടു. തുടർന്ന് ഭുവനേശ്വരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശിയാണ് ഭുവനേശ്വരി

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ കഞ്ചാവ് കേസിൽ രണ്ടുപേർ പിടിയിലായിരുന്നു. അവരിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം നെടുമങ്ങാട് പരിശോധന നടത്തിയത്.

 

The post നെടുമങ്ങാട് വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; ദമ്പതികൾ അറസ്റ്റിൽ appeared first on Metro Journal Online.

See also  സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button