Education

പി പി ദിവ്യക്കെതിരെ കടുത്ത നടപടി

പോലീസ് റിപ്പോർട്ട് എതിരായതോടെ പിപി ദിവ്യക്കെതിരെ സംഘടന നടപടി ഉടൻ ഉണ്ടാകും. തരം താഴ്ത്തലുൾപ്പടെയുള്ള കടുത്ത നടപടി ഉണ്ടാകുമെന്നാണ് സൂചന. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്നലെ ദിവ്യക്കെതിരെ പാർട്ടി നടപടിയുണ്ടാകുമെന്ന സൂചന നൽകിയിരുന്നു.

ബുധനാഴ്ച്ച നടക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലായിരിക്കും ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുക.ആസൂത്രിതമായി എഡിഎമ്മിനെ ദിവ്യ വ്യക്തിഹത്യ നടത്തിയെന്നാണ് പോലീസ് റിപ്പോർട്ട്. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി ചൊവ്വാഴ്ചയുണ്ടാകും

അതുവരെ ദിവ്യയുടെ അറസ്റ്റുണ്ടാകില്ല. എന്നാൽ ഉപതെരഞ്ഞെടുപ്പ് സമയത്ത് വിഷയം സജീവമായി നിൽക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തൽ പാർട്ടിക്കുണ്ട്. അന്വേഷണസംഘത്തിന് മുന്നിൽ ഉടൻ ഹാജരാകണമെന്ന് ദിവ്യയോട് പാർട്ടി നിർദേശിച്ചിട്ടുണ്ടെന്നാണ് വിവരം.

 

See also  🎶 സോളമന്റെ ഉത്തമഗീതം 🎶❤️: ഭാഗം 37

Related Articles

Back to top button