Kerala

എഡിഎമ്മിന്റെ മരണം: അന്വേഷണം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന്

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേക പോലീസ് സംഘത്തിന് അന്വേഷണം. കണ്ണൂർ ജില്ലാ പോലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ സംഘം. കണ്ണൂർ റേഞ്ച് ഡിഐജിക്ക് മേൽനോട്ട ചുമതലയും നൽകി.

അതേസമയം റവന്യു വകുപ്പിന്റെ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കിയ ലാൻഡ് റവന്യു ജോയന്റ് കമ്മീഷണർ എ ഗീത ഇന്നലെ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെ നിലവിൽ കേസ് അന്വേഷിക്കുന്ന പോലീസ് സംഘം എഡിഎമ്മിനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തിന്റെ ഭാര്യാ സഹോദരനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു

നിലവിൽ ടൗൺ പോലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രതിസ്ഥാനത്തുള്ളത് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. മരിച്ചതാകട്ടെ ജില്ലാ ഭരണകൂടത്തിലെ രണ്ടാമനും ആയിരുന്നു. ഇതാണ് ജില്ലാ പോലീസ് മേധാവിക്ക് അന്വേഷണം കൈമാറിയത്.

The post എഡിഎമ്മിന്റെ മരണം: അന്വേഷണം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് appeared first on Metro Journal Online.

See also  കോതമംഗലത്തെ ആറ് വയസ്സുകാരിയുടെ മരണം കൊലപാതകം; അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊന്നെന്ന് നിഗമനം

Related Articles

Back to top button