Kerala

ട്രെയിൻ തട്ടി അസം സ്വദേശി മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് പോലീസ്

തിരുവനന്തപുരത്ത് അതിഥി തൊഴിലാളി ട്രെയിനിടിച്ച് മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. സഹോദരന്റേത് അപകട മരണമല്ലെന്ന് അസം സ്വദേശി ആരോപിച്ചിരുന്നു. എന്നാൽ അതിൽ കഴമ്പില്ലെന്നാണ് പോലീസ് പറയുന്നത്. ലോക്കോ പൈലറ്റിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി.

കൊച്ചുവേളിയിലെ ഹോട്ടലിൽ ഷവർമ മാസ്റ്ററായി ജോലിക്കെത്തിയതായിരുന്നു അസം സ്വദേശി ആലം അലി. ജൂലൈ ഏഴിനാണ് ആലം അലിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. അപകടമരണമെന്നായിരുന്നു പോലീസ് നിഗമനം.

എന്നാൽ മരിക്കും മുമ്പ് ആലം ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ ഉടമ ആലത്തെ മർദിച്ചെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കാണിച്ച് സഹോദരൻ ഡിജിപിക്ക് പരാതി നൽകി. പിന്നാലെ സമൂഹമാധ്യമങ്ങളിൽ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് വീഡിയോയും പോസ്റ്റ് ചെയ്തു.

ഇതേ തുടർന്ന് പോലീസ് വീണ്ടും അന്വേഷണം നടത്തി. ഹോട്ടൽ ഉടമ ആലത്തെ മർദിച്ചിട്ടില്ലെന്നും ഇയാളുമായി പിണങ്ങി റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നുമെന്നുമാണ് പോലീസ് കണ്ടെത്തൽ. അശ്രദ്ധമായി ഫോൺ വിളിച്ച് ട്രാക്കിലൂടെ നടന്ന ആലത്തെ ഏറനാട് എക്‌സ്പ്രസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

The post ട്രെയിൻ തട്ടി അസം സ്വദേശി മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് പോലീസ് appeared first on Metro Journal Online.

See also  അഞ്ച് മെഡിക്കൽ വിദ്യാർഥികളുടെ മരണം: അപകടത്തിന് കാരണം കനത്ത മഴയിൽ ഡ്രൈവരുടെ കാഴ്ച മങ്ങിയതെന്ന് നിഗമനം

Related Articles

Back to top button