National

രാജ്യത്ത് വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക വില വർധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്തെ പാചക വാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകൾക്ക് 39 രൂപയാണ് വർധിപ്പിച്ചത്. ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല. പുതിയ വില ഇന്നുമുതൽ നിലവിൽ വരും.

കൊച്ചിയിൽ 19 കിലോ സിലിണ്ടറിന്‍റെ പുതിയ വില 1701 രൂപയായി. ഡൽഹിയിൽ ഇത് 1691.50 രൂപയായി വർധിച്ചു. ജൂലൈ ഒന്നിന് വാണിജ്യ രൂപ സിലിണ്ടർ ഒന്നിന് 30 രൂപ കൂറച്ചിരുന്നു. ഓഗസ്റ്റിലെ വില നിർണയത്തിൽ 8.50 രൂപ കൂട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സെപ്തംബറിൽ 39 രൂപ വർധിപ്പിച്ചത്.

The post രാജ്യത്ത് വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക വില വർധിപ്പിച്ചു appeared first on Metro Journal Online.

See also  ഛത്തിസ്ഗഡിൽ ലോറിയും ട്രക്കും കൂട്ടിയിടിച്ചു; ഒമ്പത് സ്ത്രീകളടക്കം 13 പേർ മരിച്ചു

Related Articles

Back to top button