Kerala

കോൺഗ്രസിന്റെ അവസാന വാക്ക് സതീശനല്ല, അഹങ്കാരത്തിന്റെ തെളപ്പ്: പിവി അൻവർ

വിഡി സതീശനെതിരെ വീണ്ടും വിമർശനവുമായി പിവി അൻവർ. കോൺഗ്രസിന്റെ അവസാന വാക്ക് സതീശനല്ല. യുഡിഎപിന് പിന്നാലെ താൻ പോയിട്ടില്ല. അധ്യായം തുറന്നാൽ അല്ലേ അടയ്‌ക്കേണ്ടതുള്ളു. കോൺഗ്രസിന് ഒരു വാതിൽ മാത്രമല്ല ഉള്ളതെന്നും കെപിസിസിയുടെ ജനലുകളും വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്നും അൻവർ പരിഹസിച്ചു.

ബിജെപി ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന യുഡിഎഫ് നേതാക്കൾ ഇപ്പോഴും തന്നെ ബന്ധപ്പെടുന്നുണ്ട്. പാലക്കാട് മണ്ഡലത്തിൽ ബിജെപി ജയിക്കും. ആ അവസ്ഥിലേക്ക് പോകുകയാണ് കാര്യങ്ങൾ. ബിജെപി ജയിച്ചാൽ അതിന്റെ ഉത്തരവാദിത്തം തന്റെ തലയിൽ ഇടാനാണ് ശ്രമം

സി കൃഷ്ണകുമാർ സഹായിച്ചിരുന്നുവെന്ന് പാലക്കാട്ടെ മുസ്ലിം വിഭാഗം പറയുന്നുണ്ട്. അവർ കോൺഗ്രസിന് വോട്ട് ചെയ്യില്ല. ചേലക്കരയിൽ എൻകെ സുധീറിന്റെ കാര്യത്തിൽ ഒരു വീട്ടുവീഴ്ചക്കുമില്ല. സതീശന്റേത് അഹങ്കാരത്തിന്റെ തെളപ്പാണെന്നും അൻവർ പറഞ്ഞു.

The post കോൺഗ്രസിന്റെ അവസാന വാക്ക് സതീശനല്ല, അഹങ്കാരത്തിന്റെ തെളപ്പ്: പിവി അൻവർ appeared first on Metro Journal Online.

See also  കൊല്ലത്ത് മകനെ വെട്ടിക്കൊന്ന ശേഷം അഭിഭാഷകനായ പിതാവ് തൂങ്ങിമരിച്ചു

Related Articles

Back to top button