Kerala

പിപി ദിവ്യയെ ജില്ലാ പഞ്ചായത്ത് സ്ഥാനത്ത് നിന്ന് സിപിഎം നീക്കി; തീരുമാനം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിപിഎം നടപടി. ആരോപണവിധേയയായ പി പി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി. പോലീസ് ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടപടി.

ആദ്യ ഘട്ടങ്ങളിൽ ദിവ്യയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു കണ്ണൂർ ജില്ലാ കമ്മിറ്റി സ്വീകരിച്ചിരുന്നത്. എന്നാൽ വ്യാപക വിമർശനം നേരിട്ടതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം ഇടപെട്ടതും ദിവ്യയുടെ രാജി വാങ്ങാൻ സിപിഎം തീരുമാനിച്ചതും. മുഖ്യമന്ത്രിയാണ് ദിവ്യ രാജിവെക്കണമെന്ന നിർദേശം നൽകിയത്.

ഇതോടെ സിപിഎം സംസ്ഥാന നേതൃത്വം ദിവ്യയെ പുറത്താക്കണമെന്ന് ജില്ലാ കമ്മിറ്റിക്ക് നിർദേശം നൽകി. ഇന്നലെ രാത്രി എട്ട് മണിയോടെ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് ദിവ്യയെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. അഡ്വ. കെ കെ രത്‌നകുമാരിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആക്കാനും ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

The post പിപി ദിവ്യയെ ജില്ലാ പഞ്ചായത്ത് സ്ഥാനത്ത് നിന്ന് സിപിഎം നീക്കി; തീരുമാനം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം appeared first on Metro Journal Online.

See also  ക്ഷേമപെന്‍ഷന്‍ തട്ടിപ്പ്; അനര്‍ഹരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

Related Articles

Back to top button