Kerala

മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയം നീട്ടി; ഒക്ടോബർ 25 വരെ ചെയ്യാം

മുൻഗണന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം ഒക്ടോബർ 25 വരെ നീട്ടി. മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. നിരവധി പേർ ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കാനുണ്ട് എന്നതിനാലാണ് സമയപരിധി നീട്ടിയത്. സെപ്റ്റംബർ 18ന് തുടങ്ങി ഒക്ടോബർ 8ന് അവസാനിക്കുന്ന വിധത്തിലാണ് നേരത്തെ മസ്റ്ററിംഗ് തീരുമാനിച്ചിരുന്നത്

എന്നാൽ 80 ശതമാനത്തിനടുത്ത് കാർഡ് ുടമകളുടെ മസ്റ്ററിംഗ് മാത്രമാണ് പൂർത്തിയായത്. 20 ശതമാനത്തോളം പേർ മസ്റ്ററിംഗിന് എത്തിയിട്ടില്ല. ഇതുകൊണ്ടാണ് സമയം നീട്ടി നൽകിയത്. മസ്റ്ററിംഗ് സമയം നീട്ടി നൽകണമെന്ന ആവശ്യം നിയമസഭയിൽ ഉയർന്നിരുന്നു. തുടർന്നാണ് മന്ത്രി ജിആർ അനിൽ സമയപരിധി നീട്ടിയെന്ന് അറിയിച്ചത്

ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കാനാണ് കേന്ദ്രം സംസ്ഥാന സർക്കാരിന് നൽകിയ നിർദേശം. ചെയ്തില്ലെങ്കിൽ റേഷൻ വിഹിതം മുടങ്ങുമെന്നും അറിയിപ്പുണ്ട്.

The post മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയം നീട്ടി; ഒക്ടോബർ 25 വരെ ചെയ്യാം appeared first on Metro Journal Online.

See also  ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Related Articles

Back to top button