Kerala

സിപിഎമ്മിന് നയവ്യതിയാനം; ഒരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ലെന്ന് എ സുരേഷ്

ഒരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിഎസ് അച്യുതാനന്ദന്റെ മുൻ പിഎ എ സുരേഷ്. കോൺഗ്രസ് നേതാക്കളുമായി പല വിഷയങ്ങളിലും ചർച്ച നടത്തിട്ടുണ്ടെങ്കിലും മലമ്പുഴയിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. സിപിഎമ്മിന് നയവ്യതിയാനം സംഭവിച്ചെന്നും എ സുരേഷ് പറഞ്ഞു

അംഗത്വത്തിലേക്ക് വരാൻ ഞാൻ എന്തെല്ലാം ചെയ്‌തെന്ന് അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടെന്ന് അറിയാം. അതുകൊണ്ടാണ് എംഎ ബേബിക്ക് എഴുതിയത്. പാർട്ടിക്കുള്ളിൽ ഒരുപാട് നയവ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. അകത്ത് കയറിക്കൂടാൻ പാടില്ലാത്ത നിറയെ പുഴുക്കുത്തുകൾ പാർട്ടിക്കുള്ളിൽ കയറി കൂടിയിട്ടുണ്ട്

പാർട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞത് ഞാനല്ല. പാർട്ടിയെ ശക്തിപ്പെടുത്താനാണ് നമ്മളുടെ പരിശ്രമങ്ങൾ. പാർട്ടിക്കുള്ളിൽ സ്‌പേസ് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞാനടക്കമുള്ള അനേകം പ്രവർത്തകരെന്നും സുരേഷ് പറഞ്ഞു
 

See also  ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശ്ശൂർ തരണം; കേരളത്തിൽ എയിംസ് വരുമെന്ന് സുരേഷ് ഗോപി

Related Articles

Back to top button