Kerala

കേന്ദ്രമന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ല സുരേഷ് ഗോപിക്കുള്ളതെന്ന് വിഡി സതീശൻ

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സുരേഷ് ഗോപിക്ക് ധിക്കാരമാണെന്നും സിനിമ സ്‌റ്റൈലിലാണ് ശരീരഭാഷയും സംസാരവുമെന്നും വിഡി സതീശൻ വിമർശിച്ചു.

കേന്ദ്ര മന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ല സുരേഷ് ഗോപി ഉപയോഗിച്ചത്. പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഒരു സിപിഎം നേതാവ് പോലും പ്രതികരിച്ചില്ല. എന്തെങ്കിലും ഒരു സിപിഎം നേതാവിന് അതിനെ ചോദ്യം ചെയ്യാൻ ധൈര്യമുണ്ടോയെന്നും വിഡി സതീശൻ വെല്ലുവിളിച്ചു.

യുഡിഎഫ് ഒറ്റക്കെട്ടായാണ് ഉപതെരഞ്ഞെടുപ്പിനു വേണ്ടി പ്രവർത്തിക്കുന്നതെന്ന് കെസി വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 10 കൊല്ലമായി കേരളത്തിൽ സിപിഎം- ബിജെപി ഡീൽ ഉണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു

See also  സഹപാഠിയുടെ വീട്ടിൽ താമസിക്കാനെത്തി 36 പവൻ കവർന്നു; യുവതി മുംബൈയിൽ പിടിയിൽ

Related Articles

Back to top button