Kerala

കണ്ണൂരിൽ പുതിയ എഡിഎം ആയി പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റു

കണ്ണൂർ ജില്ലയുടെ പുതിയ എഡിഎം ആയി കൊല്ലം സ്വദേശി പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റു. ഇന്ന് രാവിലെയാണ് പത്മചന്ദ്ര കുറുപ്പ് ചേംബറിലെത്തി ചുമതലയേറ്റത്. മുൻപ് നാഷണൽ ഹൈവേ അക്വിസിഷനിൽ ആയിരുന്നു പത്മചന്ദ്ര കുറുപ്പ്. നേരത്തെ ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടയിരുന്നു.

കാര്യങ്ങളെല്ലാം മനസിലാക്കി വരുന്നതേയുള്ളൂ എന്നും വലിയ പ്രതീക്ഷയോടെയാണ് വന്നതെന്നുമായിരുന്നു പത്മചന്ദ്ര കുറുപ്പിന്റെ ആദ്യ പ്രതികരണം. വിവാദങ്ങളൊന്നും ബാധിക്കില്ലെന്നും ശുഭാപ്തിവിശ്വാസത്തോടെയാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു

നവീൻ ബാബുവിനെപ്പറ്റി കേട്ടിട്ടേയുള്ളൂ. ഒരുമിച്ച് ജോലി ചെയ്തിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം നവീൻ ബാബുവിന്റെ മരണത്തിൽ കാര്യങ്ങൾ എല്ലാം നിയമപരമായിത്തന്നെയാണ് നീങ്ങുന്നതെന്നും കൂട്ടിച്ചേർത്തു.

 

The post കണ്ണൂരിൽ പുതിയ എഡിഎം ആയി പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റു appeared first on Metro Journal Online.

See also  ഗ്രനേഡ് പ്രയോഗിക്കുമെന്ന് പോലീസ്, എറിഞ്ഞോയെന്ന് പ്രവർത്തകർ; എസ് എഫ് ഐയുടെ രാജ്ഭവൻ മാർച്ചിൽ സംഘർഷം

Related Articles

Back to top button