Kerala

കൊല്ലത്ത് സ്‌കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം; ഒളിവിൽ പോയ യുവാവ് പിടിയിൽ

കൊല്ലം ആനൂർകാവിൽ സ്‌കൂട്ടർ യാത്രക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കാറോടിച്ചിരുന്ന യുവാവ് പിടിയിൽ. കരുനാഗപ്പള്ളി സ്വദേശി അജ്മലാണ് പിടിയിലായത്.

ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്. ഇന്നലെയാണ് അജ്മൽ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചത്.

റോഡിൽ തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിത ഡോക്ടറും രക്ഷപ്പെടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടിയും പോലീസ് കസ്റ്റഡിയിലാണ്.

The post കൊല്ലത്ത് സ്‌കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം; ഒളിവിൽ പോയ യുവാവ് പിടിയിൽ appeared first on Metro Journal Online.

See also  പാലാ നഗരസഭയിൽ അവിശ്വാസപ്രമേയം ചർച്ചക്ക്; കോൺഗ്രസ് അംഗങ്ങൾക്ക് വിട്ടുനിൽക്കാൻ നിർദേശം

Related Articles

Back to top button