Kerala

ധനരാജ് വധക്കേസ്: മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്; അഞ്ച് ലക്ഷം രൂപ പിഴയും

പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പ്രതികൾ അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം.

ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. 2016 ജൂലൈ 11നാണ് ധനരാജ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുകയായിരുന്ന ധനരാജിനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

കേസിൽ ആകെ 20 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ ആദ്യ മൂന്ന് പ്രതികൾ മാത്രമാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. മറ്റ് പ്രതികളെ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. പത്ത് വർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് കേസിൽ ശിക്ഷാവിധി ഉണ്ടായിരിക്കുന്നത്.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  മുനമ്പം ഐസ് പ്ലാന്‍റിലെ അമോണിയം ചോര്‍ച്ച: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍

Related Articles

Back to top button