Kerala

ആശ്വാസമായി സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 560 രൂപ കുറഞ്ഞു

തുടർച്ചയായ കുതിപ്പിന് ശേഷം സ്വർണവിലയിൽ നേരിയ ഇടവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 59,080 രൂപയായി.

ഗ്രാമിന് 70 രൂപ കുറഞ്ഞ് 7385 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. ദീപാവലി ദിവസം സ്വർണവില സർവകാല റെക്കോർഡായ 59,640 രൂപ എന്ന നിരക്കിൽ എത്തിയിരുന്നു.

വിലക്കയറ്റത്തിന്റെ ആനുകൂല്യം മുതലെടുത്ത് ആളുകൾ വൻ തോതിൽ സ്വർണം വിറ്റഴിച്ചതോടെ വില കുറയുകയായിരുന്നു, രാജ്യാന്തര വില ഔൺസിന് 2,800 ഡോളർ വരെ എത്തുമെന്ന പ്രതീതി ജനിപ്പിച്ച ശേഷമാണ് സ്വർണവില 2,744 ഡോളറെന്ന നിരക്കിലേക്ക് താണത്.

 

The post ആശ്വാസമായി സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 560 രൂപ കുറഞ്ഞു appeared first on Metro Journal Online.

See also  ഇന്നും വ്യാപക മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button