Education

കുഴൽപ്പണ കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ള വ്യാജൻമാരോട് പ്രതികരിക്കാനില്ലെന്ന് സുരേന്ദ്രൻ

കൊടകര കുഴൽപ്പണ കേസുമായി ബിജെപിയെ ബന്ധപ്പെടുത്താനാകുന്ന ഒന്നുമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. തെളിവില്ലാത്ത കാര്യങ്ങൾക്ക് ഒരു ആവശ്യവുമില്ലാതെ എന്തെങ്കിലും വിളിച്ച് പറഞ്ഞാൽ അത് കേൾക്കാൻ സമയമില്ല. രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ള വ്യാജൻമാരോട് പ്രതികരിക്കാനില്ല

ഇതിന് പിന്നിൽ ആരാണെന്ന് തനിക്ക് വ്യക്തമായി അറിയാം. 346 കേസുകളിൽ താൻ പ്രതിയാണെന്നും ഒരു കേസിൽ പോലും നിയമത്തെ വെല്ലുവിളിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര ഏജൻസികൾക്ക് കേസ് അന്വേഷിക്കണമെങ്കിൽ തെളിവ് വേണമെന്നും സുരേന്ദ്രൻ പ്രതികരിച്ചു

എന്നാൽ ബിജെപിയിലെ ഭിന്നതയിൽ നിന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ ഉണ്ടായതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഈ ആരോപണം തെളിയിച്ചാൽ സുരേന്ദ്രൻ പറയുന്ന പണി ചെയ്യാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

See also  മയിൽപീലിക്കാവ്: ഭാഗം 14

Related Articles

Back to top button