Kerala

ഒല്ലൂരിൽ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് ഒരു വയസുകാരൻ മരിച്ചതായി പരാതി

തൃശ്ശൂർ ഒല്ലൂരിൽ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം ഒരു വയസുകാരൻ മരിച്ചെന്ന പരാതിയുമായി ബന്ധുക്കൾ. പനിയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പീഡിയാട്രീഷ്യൻ ഇല്ലാതെ നഴ്‌സാണ് കുട്ടിയെ ചികിത്സിച്ചതെന്ന് ബന്ധുക്കൾ പറയുന്നു

വൈകുന്നേരം 4.30 മുതൽ 9 മണി വരെ യാതൊരു ചികിത്സയും കുട്ടിക്ക് നൽകിയിരുന്നില്ല. 9 മണിക്ക് ശേഷം കുട്ടിയുടെ നില വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്

എന്നാൽ പീഡിയാട്രീഷ്യന്റെ നിർദേശപ്രകാരമാണ് ചികിത്സ നൽകിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

The post ഒല്ലൂരിൽ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് ഒരു വയസുകാരൻ മരിച്ചതായി പരാതി appeared first on Metro Journal Online.

See also  ലീഗ് പ്രതിഷേധത്തിനിടെ സമരപന്തൽ പൊളിഞ്ഞു; ആത്മഹത്യാ ശ്രമം നടത്തി കലക്ടറേറ്റിന് മുന്നിൽ 9 വർഷമായി സമരം ചെയ്യുന്ന ജയിംസ്

Related Articles

Back to top button