World

ചൈനയുടെ ഹൈഫൈ സ്പേസ് സ്റ്റേഷന്‍ എന്നാല്‍ അതൊരു ഒന്നൊന്നര ഐറ്റമാണ്; സൂപ്പര്‍ അടുക്കളയും ജിംനേഷ്യവും അടുക്കളത്തോട്ടവും വരെയുണ്ട്

ബീജിങ്: ബഹിരാകാശ രംഗത്ത് പുതിയ ചുവടുവെപ്പുകള്‍ക്ക് തയ്യാറെടുക്കുന്ന ചൈനയുടെ സ്‌പേസ് സ്റ്റേഷന്റെ വീഡിയോയാണ് ഇപ്പോള്‍ താരം. ഭൂമിയ്ക്ക് 400 കിലോമീറ്റര്‍ മുകളില്‍ പ്രദക്ഷിണം വെക്കുന്ന ടിയങ് ഗോങ് സ്പേസ് സ്റ്റേഷനെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളാണ് ആളുകളെ അത്ഭുതപ്പെടുത്തുന്നത്. ഇതിലെ സൗകര്യങ്ങള്‍ തന്നെയാണ് ഏറെ ചര്‍ച്ചയാവുന്നത്. സ്‌പേസ് സ്റ്റേഷനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ചൈനീസ് ബഹിരാകാശ സഞ്ചാരികള്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ കണ്ടവര്‍ക്കൊന്നും അത്ഭുതം അടക്കാനാവുന്നില്ല.

ചൈനയുടെ ഹൈഫൈ സ്പേസ് സ്റ്റേഷനില്‍ വ്യായാമത്തിനായി കിടിലന്‍ ജിമ്മും ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതിനുള്ള സൂപ്പര്‍ അടുക്കളയും കൃഷിത്തോട്ടവുംവരെ ഉണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. വിശാലവും മനോഹരവുമായ ജനലാണ് മറ്റൊരു ഹൈലൈറ്റ്. ഇവിടെ നിന്നാല്‍ ഭൂമിയുടെ മനോഹരമായ ദൃശ്യവും അനുഭവിക്കാനാവും.

ഭൂമിയെക്കുറിച്ചുള്ള, നാടിനെക്കുറിച്ചുള്ള, ഉറ്റവരെക്കുറിച്ചുള്ള ഓര്‍മകള്‍ വേട്ടയാടുമ്പോള്‍ ഈ ജനലരുകില്‍ വന്നുനിന്നാല്‍ മതി. ഭക്ഷണം സൂക്ഷിക്കുന്നതിനുള്ള ഫ്രിഡ്ജ്, ചൂടാക്കാന്‍ മൈക്രോവേവ് വാട്ടര്‍ ഡിസ്പെന്‍സര്‍ എന്നിവയൊക്കെ ഉള്‍പ്പെട്ടതാണ് ടിയങ് ഗോങ് സ്‌പേസ് സ്റ്റേഷന്‍. ചൈനീസ് സ്‌പേസ് സ്റ്റേഷന്റെ വീഡിയോ കാണുന്നവരെല്ലാം തങ്ങള്‍ക്കും ഒന്നവിടെ താമസിക്കാനായെങ്കില്‍ എന്ന് അതിയായി ആഗ്രഹിച്ചുപോകുന്നതില്‍ ആര്‍ക്കും കുറ്റംപറയാനാവില്ല.

The post ചൈനയുടെ ഹൈഫൈ സ്പേസ് സ്റ്റേഷന്‍ എന്നാല്‍ അതൊരു ഒന്നൊന്നര ഐറ്റമാണ്; സൂപ്പര്‍ അടുക്കളയും ജിംനേഷ്യവും അടുക്കളത്തോട്ടവും വരെയുണ്ട് appeared first on Metro Journal Online.

See also  ഇന്ത്യൻ വംശജനായ യുവാവ് വാഷിംഗ്ടണിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

Related Articles

Back to top button