National

ജമ്മു കാശ്മീരിൽ സൈനിക ക്യാമ്പിന് നേരെ വെടിയുതിർത്ത് ഭീകരർ; തിരിച്ചടിച്ച് സൈന്യം

ജമ്മു കാശ്മീരിലെ ബന്ദിപോരയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർത്തു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത്. ബന്ദിപോര-പൻഹാർ റോഡിലുള്ള ബിലാൽ കോളനി ആർമി ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്.

ആർക്കും പരുക്കുകളില്ല. വെടിവെപ്പുണ്ടായ ഉടനെ സൈന്യം തിരിച്ചടി നൽകിയെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

ഇന്നലെ കാശ്മീരിൽ നടന്ന രണ്ടാമത്തെ ഭീകരാക്രമണമായിരുന്നു ഇത്. നേരത്തെ ബുദ്ഗാമിൽ യുപി സ്വദേശികളായ രണ്ട് തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർത്തിരുന്നു.

The post ജമ്മു കാശ്മീരിൽ സൈനിക ക്യാമ്പിന് നേരെ വെടിയുതിർത്ത് ഭീകരർ; തിരിച്ചടിച്ച് സൈന്യം appeared first on Metro Journal Online.

See also  കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവുമധികം കൊവിഡ് മരണം കേരളത്തിൽ; കേസുകൾ കൂടുതൽ കർണാടകയിൽ

Related Articles

Back to top button