Kerala

കരുണാകരന്റെ കുടുംബത്തെ കുറിച്ച് രാഹുൽ പറഞ്ഞത് ഇപ്പോൾ ചർച്ചയാക്കുന്നതിൽ ദുഷ്ടലാക്ക്: ചെന്നിത്തല

കെ കരുണാകരന്റെ കുടുംബത്തെ കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ചർച്ചയാക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയെന്ന് രമേശ് ചെന്നിത്തല. അന്ന് രാഹുലിന്റെ പരാമർശത്തെ എതിർത്ത ഏക വ്യക്തിയാണ് താൻ. ആത്മാർഥത കൊണ്ടാണ് അപ്പോൾ തന്നെ എതിർപ്പ് പ്രകടിപ്പിച്ചത്

അന്ന് പത്മജ ഇക്കാര്യങ്ങൾ പറയണമായിരുന്നു. പത്മജ ഇപ്പോൾ ഇതൊക്കെ പറയുന്നത് വോട്ട് ലക്ഷ്യം വെച്ചാണ്. കല്യാണിക്കുട്ടിയമ്മ കോൺഗ്രസുകാർക്ക് അഭയം നൽകിയ വ്യക്തിയാണ്. ആരെയും അപമാനിക്കാൻ പാടില്ലെന്ന് തന്നെയാണ് നിലപാട്

പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റിവെക്കാൻ വൈകിയത് ഗൂഢാലോചനയാണെന്ന ഇടത് സ്ഥാനാർഥിയുടെ പരാമർശം പരാജയ ഭീതിയെ തുടർന്നാണ്. വലിയ പാർട്ടി ആയതിനാൽ കോൺഗ്രസിൽ നിന്ന് ഒന്നോ രണ്ടോ പേർ പോയാലും കുഴപ്പമില്ല. സിപിഎമ്മിൽ പോകാൻ ആളില്ലാത്തതു കൊണ്ടാണ് ആരും പോകാത്തതെന്നും ചെന്നിത്തല പറഞ്ഞു.

See also  യുവതിയുടെ പരാതി: നിവിൻ പോളിക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ; അറസ്റ്റ് ഉടനുണ്ടാകില്ല

Related Articles

Back to top button