National

ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പാലം തകര്‍ന്ന് രണ്ട് മരണം

അഹമ്മദാബാദ്: ഗുജറാത്തില്‍ നിര്‍മാണത്തിലിരിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പാലം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ നിര്‍മ്മാണത്തിലിരിക്കുന്ന പാലമാണ് ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ തകര്‍ന്നു വീണത.് രണ്ട് തൊഴിലാളികള്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക് എന്നാല്‍, നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും രക്ഷാപ്രവര്‍ത്തകര്‍ സര്‍ക്കാറിനോട് വ്യക്തമാക്കി.

നിര്‍മ്മാണ സ്ഥലത്ത് മൂന്ന് തൊഴിലാളികള്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ക്രെയിനുകളും എക്സ്‌കവേറ്ററുകളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്, ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തിയതായും ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. .ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്, ആനന്ദ് ജില്ലാ പോലീസ് സൂപ്രണ്ട് ഗൗരവ് ജസാനി സംഭവം സ്ഥിരീകരിച്ചു, ”രക്ഷിച്ച രണ്ട് തൊഴിലാളികളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അവര്‍ സുഖമായിരിക്കുന്നു. മറ്റ് രണ്ട് തൊഴിലാളികള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.

The post ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പാലം തകര്‍ന്ന് രണ്ട് മരണം appeared first on Metro Journal Online.

See also  നാഗ്പൂർ വർഗീയ സംഘർഷം: മുഖ്യസൂത്രധാരനടക്കം അഞ്ച് പേർക്കെതിരെ രാജ്യദ്രോഹ കുറ്റം

Related Articles

Back to top button