Kerala

പാലക്കാട്ടെ പാതിരാ റെയ്ഡ്: തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ പോലീസ് അർധരാത്രി നടത്തിയ പരിശോധനക്കെതിരെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

കാന്തപുരം മുസ്ലിയാരെ കാണാനായി താൻ കോഴിക്കോടേക്ക് വന്നതായിരുന്നു. പോലീസ് റെയ്ഡിന്റെ വിവരം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിളിച്ച് അറിയിച്ചത്. പിന്നീട് തനിക്കെതിരെ പരാതിയുണ്ടെന്ന് വാർത്ത കണ്ടപ്പോൾ പോലീസിനെ ബന്ധപ്പെട്ടു. ആ വാർത്ത തെറ്റാണെന്ന് പോലീസ് പറഞ്ഞു

പോലീസ് റെയ്ഡിൽ സിപിഎം നേതാക്കളുടെ മുറി പരിശോധിച്ചെന്ന് ടിവി രാജേഷ് പറഞ്ഞു. ഡിവൈഎഫ്‌ഐക്കാരുടെ മുറി പരിശോധിച്ചതിൽ ബിജെപിക്കോ, ബിജെപിക്കാരുടെ മുറി പരിശോധിച്ചതിൽ സിപിഎമ്മിനോ പ്രതിഷേധമില്ല. മുൻകൂട്ടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇരു കൂട്ടരും ഒന്ന് പ്രതിഷേധിച്ചത്. അടിമുടി ദുരൂഹതയാണ് റെയ്ഡിൽ. സിപിഎമ്മും ബിജെപിയും തമ്മിലുള്ള നാടകമാണിതെന്നും രാഹുൽ മാങ്കുട്ടത്തിൽ പറഞ്#ു

See also  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Related Articles

Back to top button