Local

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

മുക്കം : മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. പരിപാടി കോളേജ് പ്രിൻസിപ്പാൾ ഡോ.ജോബി എം എബ്രഹാം ഉദ്ഘാടനം ചെയ്തു. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും , അവ വിൽക്കുന്നതുമൂലമു ണ്ടാകുന്ന ശിക്ഷാനടപടികളെ കുറിച്ചും, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായുള്ള ബന്ധങ്ങളെ എങ്ങനെ ബാധിക്കും എന്നുള്ളതിനെക്കുറിച്ചും കുന്ദമഗലം എക്സൈസ് സിവിൽ ഓഫീസറായ ശ്രീ. ഷഫീഖലി വിദ്യാർഥികൾക്ക് ക്ലാസ്സുകൾ എടുത്തു.
കോളേജ് ആന്റി ഡ്രഗ് സെൽ കോഡിനേറ്റർ അഫ്നാൻ എ ടി കോളേജ് പി ആർ ഒ സന്തോഷ് അഗസ്റ്റിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

See also  മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഓണം സമ്മനോത്സവ് രണ്ടാം ഘട്ട പ്രതിവാരം നറുക്കെടുപ്പും ഒന്നാം ഘട്ട പ്രതിവാരം നറുക്കെടുപ്പ് വിജയികളുടെ സമ്മാന വിതരണവും നടത്തി

Related Articles

Back to top button