Kerala

നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചു

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി പി പി ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 11 ദിവസമായി കണ്ണൂർ പള്ളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിലായിരുന്നു പി പി ദിവ്യ.

ജാമ്യം കിട്ടില്ലെന്നാണ് പ്രതീക്ഷിച്ചതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. അഭിഭാഷകനുമായി ആലോചിച്ച് തുടർ നടപടികളിലേക്ക് കടക്കും. കൂടുതൽ പ്രതികരണം പിന്നീട് നടത്താമെന്നും മഞ്ജുഷ പറഞ്ഞു. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു പിപി ദിവ്യ വാദിച്ചത്

എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും ദിവ്യ വാദിച്ചിരുന്നു. എന്നാൽ യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ദിവ്യ കോടതിയിൽ സമ്മതിച്ചിരുന്നു.

The post നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചു appeared first on Metro Journal Online.

See also  പൊന്നാനിയിൽ വിദ്യാർഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി; മൂന്ന് കുട്ടികൾക്ക് പരുക്ക്

Related Articles

Back to top button