Kerala

ലക്കിഭാസ്‌കര്‍ സിനിമ കാണുന്നതിനിടെ തിയേറ്ററില്‍ അപകടം; രണ്ട് പേര്‍ക്ക് പരുക്കേറ്റു

കണ്ണൂര്‍: ദുര്‍ഖര്‍ സല്‍മാന്‍ നായകനായ ലക്കി ഭാസ്‌കര്‍ സിനിമ കാണുന്നതിനിടെ തിയേറ്ററില്‍ അപകടം. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിലെ സഹിന സിനിമാസിലാണ് സംഭവം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിനിമയുടെ ഇന്റര്‍വെല്‍ കഴിഞ്ഞ് വീണ്ടും സിനിമ ആരംഭിച്ചപ്പോഴായിരുന്നു സംഭവം. തിയേറ്ററിന് മുകളിലെ വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരുന്ന ഭാഗം തകരുകയായിരുന്നു. ഇതോടെ വാട്ടര്‍ ടാങ്ക് പൊട്ടി വെള്ളം തിയേറ്ററിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വെള്ളത്തോടൊപ്പം കെട്ടിടത്തിലെ സിമന്റ് കട്ടകളും സീലിങും സീറ്റിലേക്ക് വീണാണ് സിനിമ കാണാനെത്തിയവര്‍ക്ക് പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് സിനിമ പ്രദര്‍ശനം തടസപ്പെട്ടു. ടാങ്കും സീലിങും സിമന്റ് കട്ടകളും വെള്ളവും സീറ്റുകളിലേക്ക് വീണതോടെ ജനങ്ങള്‍ പരിഭ്രാന്തരായി ഇറങ്ങിയോടി. സീലിങിന് അടിയില്‍ കുടുങ്ങിയ ഒരാള്‍ക്ക് ഉള്‍പ്പെടെയാണ് പരിക്കേറ്റത്.

തിക്കിലും തിരക്കിലും നിസ്സാരമായ പരുക്കേറ്റവരും വേറെയുണ്ടെന്നാണ് വിവരം. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

 

 

See also  താമരശ്ശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്; അക്രമി പിടിയിൽ

Related Articles

Back to top button