Education

വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം: കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് സാധ്യത; ചീഫ് സെക്രട്ടറി വിശദീകരണം തേടും

മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് സാധ്യത. ഗ്രൂപ്പ് ഉണ്ടാക്കിയത് കെ ഗോപാലകൃഷ്ണൻ ആയിരുന്നു. സംഭവത്തിൽ ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി റിപ്പോർട്ട് തേടും.

ഐഎഎസ് മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിൽ കഴിഞ്ഞ ദിവസമാണ് ഡിജിപി, ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറിയത്. കെ ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മൊബൈൽ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന കണ്ടെത്തലാമ് ഫോറൻസിക് പരിശോധനയിലും മെറ്റയുടെ റിപ്പോർട്ടിലുമുള്ളത്

തന്റെ ഫോൺ ഹാക്ക് ചെയ്താണ് മല്ലു ഹിന്ദു വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന കെ ഗോപാലകൃഷ്ണന്റെ പരാതി പോലീസ് നേരത്തെ തള്ളിയിരുന്നു. ഫോറൻസിക് പരിശോധനയിലോ മെറ്റയുടെ വിശദീകരണത്തിലോ ഹാക്കിംഗ് സ്ഥിരീകരിക്കാനായിട്ടില്ല

See also  പ്രിയമുള്ളവൾ: ഭാഗം 72

Related Articles

Back to top button