Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 440 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില വീണ്ടും 58,000ൽ താഴെ എത്തി. പവന് 57,760 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്

ഗ്രാമിന് 55 രൂപയാണ് ഇന്ന് കുറഞ്ഞത്. ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. നവംബർ 9 ശനിയാഴ്ച 58,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

ഈ മാസം തുടക്കത്തിൽ 59,080 രൂപയായിരുന്നു സ്വർണവില. അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയിൽ ഉൾപ്പെടെ സ്വർണവിലയിൽ ഇടിവ് വന്ന് തുടങ്ങിയത്.

The post സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 440 രൂപ കുറഞ്ഞു appeared first on Metro Journal Online.

See also  മണ്ഡലകാലം: ശബരിമല നട ഇന്ന് തുറക്കും

Related Articles

Back to top button