Kerala

രതീഷ് ആര്‍ നായരെ പിരിച്ചുവിടും; നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ബിജെപി നേതാവിന്റെ നിയമനത്തില്‍ യു ടേണ്‍ അടിച്ച് സര്‍ക്കാര്‍. ബിജെപി നേതാവ് രതീഷ് ആര്‍ നായരെ പിരിച്ചുവിടും. ആരോഗ്യമന്ത്രി കെ മുരളീധരൻ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയെന്നാണ് വിവരം. ബിജെപി പെന്‍ഷനേഴ്‌സ് സെല്‍ നേതാവിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമിച്ചെന്ന പ്രചാരണം വന്നതിന് പിന്നാലെയാണ് പിരിച്ചുവിട്ടുള്ള നടപടി.

അതേസമയം രതീഷിന്റെ നിയമനം മന്ത്രിയോ മന്ത്രിയുടെ ഓഫീസോ അറിയാതെയാണെന്ന് മന്ത്രി കെ മുരളീധരന്‍ പ്രതികരിച്ചു. രതീഷ് ബിജെപിക്കാരനാണെന്നതില്‍ സംശയമില്ല. നിയമവശം പരിശോധിച്ച് തുടര്‍ നടപടിയുണ്ടാകുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

എന്‍ജിഒ സംഘ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രതീഷ് ആര്‍ നായരെ സി- മെറ്റിലാണ് നിയമിച്ചത്. ആരോഗ്യ വകുപ്പിന് കീഴിലുള്ള പത്തനംതിട്ട കോന്നിയിലെ SI-MET കോളജ് ഓഫ് നഴ്‌സിങ്ങില്‍ സീനിയര്‍ സൂപ്രണ്ട് ആയിട്ടായിരുന്നു നിയമനം. ആരോഗ്യ വകുപ്പ് ഉത്തരവും രതീഷിനെ ബിജെപി പെന്‍ഷണേഴ്സ് സെല്ലില്‍ നിയമിച്ചുകൊണ്ടുള്ള സര്‍ക്കുലറും പുറത്ത് വിനിരുന്നു.

രതീഷ് നിലവില്‍ ബിജെപി പെന്‍ഷണേഴ്സ് സെല്ലിന്റെ കണ്‍വീനറാണ്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പതിനഞ്ചാം തീയതിയായിരുന്നു കോന്നിയിലെ സി-മെറ്റ് കോളേജ് ഓഫ് നഴ്സിങില്‍ രതീഷിന് നിയമനം നല്‍കിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പ്രത്യേക താത്പര്യപ്രകാരമാണ് രതീഷിന് നിയമനം നല്‍കിയിരിക്കുന്നതെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുള്ളതായും വിവരമുണ്ടായിരുന്നു. കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം. സര്‍ക്കാരിന് താത്പര്യമുണ്ടെങ്കില്‍ കരാര്‍ നീട്ടി നല്‍കാമെന്നായിരുന്നു വ്യവസ്ഥ. 31,480 രൂപയായിരുന്നു ശമ്പളം.

See also  കോണ്‍ഗ്രസിന് 30 ശതമാനം വോട്ട് 8 ജില്ലകളില്‍; സിപിഐഎമ്മിന് 2 ജില്ലകളില്‍ മാത്രം: ബിജെപിക്ക് 14.76 ശതമാനം

Related Articles

Back to top button