Kerala

ബംഗളൂരുവിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു

ബംഗളൂരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കണ്ണൂർ സ്വദേശികളായ മുഹമ്മദ് സഹദ്, റിഷ്ണു ശശീന്ദ്രൻ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു കാറ് വന്നിടിക്കുകയായിരുന്നു.

ബന്നാർഘട്ട റോഡ്- കമ്മനഹള്ളി ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

ബൊമ്മസാന്ദ്രയിലെ ഒരു സ്വകാര്യ കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയായിരുന്നു മുഹമ്മദ് സഹദ്. റിഷ്ണു ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

 

See also  സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button