Gulf

അറബ് ഇസ്‌ലാമിക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് റിയാദിലെത്തി

റിയാദ്: സഊദി ആതിഥേയത്വം വഹിക്കുന്ന അറബ് ഇസ്‌ലാമിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ റിയാദിലെത്തി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ പ്രത്യേക പ്രതിനിധിയായാണ് ശൈഖ് മന്‍സൂര്‍ യുഎഇ പ്രതിനിധി സംഘവുമായി സഊദി തലസ്ഥാനത്ത് എത്തിയിരിക്കുന്നത്.

കേന്ദ്ര സഹമന്ത്രി ശൈഖ് ശഖ്ബൂത്ത് ബിന്‍ നഹ്‌യാന്‍ അല്‍ നഹ്‌യാന്‍, എനര്‍ജി ആന്റ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ മന്ത്രി സുഹൈല്‍ബിന്‍ മഹ്മൂദ് ഫരജ് അല്‍ മസ്‌റൂഇ, വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി, നീതിന്യായ മന്ത്രി അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ ബിന്‍ അവാദ് അല്‍ നുഐമി, കേന്ദ്ര സഹമന്ത്രി ഖലീഫ ഷഹീന്‍ അല്‍ മരാര്‍ എന്നിവരും സംഘത്തിലുണ്ട്.

The post അറബ് ഇസ്‌ലാമിക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് റിയാദിലെത്തി appeared first on Metro Journal Online.

See also  ഈദ് അല്‍ ഇത്തിഹാദ്: ഔദ്യോഗിക ചടങ്ങുകള്‍ ഇത്തവണ അല്‍ ഐനില്‍

Related Articles

Back to top button