Kerala

ചേലക്കരയിൽ വിജയം ആവർത്തിക്കും; പാലക്കാട് സരിന്റെ സ്ഥാനാർഥിത്വം അനുകൂലമായി: എംവി ഗോവിന്ദൻ

ചേലക്കരയിൽ എൽഡിഎഫ് വിജയം ആവർത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസിൽ നിന്നും സിപിഎമ്മിലെത്തിയ പി സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് പാർട്ടിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാക്കി. രൂപീകൃതമായത് മുതൽ കോൺഗ്രസിനൊപ്പം നിൽക്കുന്ന വയനാട്ടിലും ശക്തമായ പോരാട്ടം നടത്താൻ എൽഡിഎഫിന് സാധിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു

ഇന്നലെ ആവേശകരമായ തെരഞ്ഞെടുപ്പ് പ്രചാരണ പരിസമാപ്തിയാണ് നടന്നത്. ചേലക്കരയിൽ ഇടതുപക്ഷ സ്ഥാനാർഥി യുആർ പ്രദീപ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. വയനാട് മണ്ഡലത്തിൽ ശക്തമായ പോരാട്ടമാണ് നടത്തിയിട്ടുള്ളത്. അതിന്റെ മുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ

ഏറ്റവും ആവേശകരമായ തെരഞ്ഞെടുപ്പ് നടക്കുന്നത് പാലക്കാടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് ആണെങ്കിലും പി സരിൻ വന്നതു മുതൽ പാലക്കാട് എൽഡിഎഫ് അനുകൂല അന്തരീക്ഷമാണുള്ളത്. സരിൻ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും എംവി ഗോവിന്ദൻ പറഞ്ഞു

The post ചേലക്കരയിൽ വിജയം ആവർത്തിക്കും; പാലക്കാട് സരിന്റെ സ്ഥാനാർഥിത്വം അനുകൂലമായി: എംവി ഗോവിന്ദൻ appeared first on Metro Journal Online.

See also  ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടി; ശബരിനാഥിന്‍റെ സൗകര്യത്തിനല്ല: മറുപടിയുമായി വി.കെ. പ്രശാന്ത്

Related Articles

Back to top button