Kerala

വീട്ടമ്മയെ പോലീസുദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസെടുക്കാനുള്ള ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി

പൊന്നാനിയിൽ വീട്ടമ്മയെ പോലീസുകാർ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. എസ്.പി.സുജിത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. സി ഐ വിനോദിന്റെ ഹർജിയിലാണ് നടപടി.

മലപ്പുറം മുൻ എസ്.പി സുജിത് ദാസ്, പൊന്നാനി മുൻ സി.ഐ വിനോദ് എന്നിവർ പീഡിപ്പിച്ചെന്നും തിരൂർ മുൻ ഡിവൈ.എസ്.പി വി.വി. ബെന്നി എന്നിവർക്കെതിരെയായിരുന്നു യുവതിയുടെ പരാതി. ഇവർക്കെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. മജിസ്‌ട്രേറ്റിന് ഉചിതമായ തീരുമാനം എടുക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

 

See also  ലൈംഗികാതിക്രമ കേസ്: മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമർപ്പിച്ചു

Related Articles

Back to top button