Kerala

ഇപിയുടെ ചാട്ടം ബിജെപിയിലേക്ക് ആകാനാണ് സാധ്യതയെന്ന് കെ സുധാകരൻ

ഇപി ജയരാജന്റെ ചാട്ടം ബിജെപിയിലേക്ക് ആകാനാണ് സാധ്യതയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇ പിയുടെ ആത്മകഥ വിവാദം കാലത്തിന്റെ കണക്ക് ചോദിക്കലാണ്. കൊടുത്തത് കിട്ടും, സിപിഎമ്മിന് കിട്ടിക്കൊണ്ടിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. പ്രസിദ്ധീകരണത്തെ കുറിച്ച് അറിയില്ലെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്

ഡിസി ബുക്‌സ് ഏറെ വിശ്വസ്തമായ സ്ഥാപനമാണ്. അവരെ അവിശ്വസിക്കാൻ ഒരാൾക്കും കഴിയില്ല. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന്റെ പക ഇപിക്ക് ഇപ്പോഴും അടങ്ങിയിട്ടില്ല. ഇപിയുടെ പ്രസ്താവന തെരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടും.

ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റും കോൺഗ്രസ് നേടും. പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി അവസരവാദിയാണെന്ന് സിപിഎമ്മിൽ തന്നെ അഭിപ്രായമുണ്ടെന്നും സുധാകരൻ പറഞ്ഞു.

The post ഇപിയുടെ ചാട്ടം ബിജെപിയിലേക്ക് ആകാനാണ് സാധ്യതയെന്ന് കെ സുധാകരൻ appeared first on Metro Journal Online.

See also  ആലപ്പുഴയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ

Related Articles

Back to top button