യുഎഇയിലെ താമസക്കാര്‍ ജോലി നഷ്ടപ്പെടുന്നതിനേക്കാള്‍ ഭയക്കുന്നത് വാഹനാപകടങ്ങളെ

അബുദാബി: യുഎയില്‍ താമസിക്കുന്നവര്‍ ജോലി നഷ്ടപ്പെടുന്നതിനേക്കാളും മാറാരോഗങ്ങളെക്കാളും കുറ്റകൃത്യങ്ങളെക്കാളുമെല്ലാം ഭയക്കുന്നത് റോഡപകടങ്ങളെയെന്ന് സര്‍വേ. ലോയ്ഡ്’സ് റെജിസ്റ്റര്‍ ഫൗണ്ടേഷന് ഗ്ലോബര്‍ സെയ്ഫ്റ്റി ചാരിറ്റിയുടെ ഭാഗമായി നടത്തിയ വേള്‍ഡ് റിസ്ക് പോള്‍ 2024 സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 28 ശതമാനമാണ് റോഡ് അപകടങ്ങളാണ് തങ്ങള്‍ക്ക് ഏറ്റവും ആശങ്കയുള്ള സുരക്ഷാ പ്രശ്നമെന്ന് പ്രതികരിച്ചിരിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങളും തൊഴില്‍ പ്രശ്നങ്ങളുമാണ് ഏറ്റവും വലിയ ആശങ്കയെന്ന് പ്രതികരിച്ചത് 13 ശതമാനമാണ്. എട്ടു ശതമാനം മാറാരോഗങ്ങളാണെന്നു വെളിപ്പെടുത്തിയപ്പോള്‍ അഞ്ചു ശതമാനത്തിന്റെ ആശങ്ക ആക്രമണങ്ങളും കുറ്റകൃത്യങ്ങളുമാണ്. ശരീരികമായ തളര്‍ച്ച, വീഴ്ച തുടങ്ങിയവയെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ നാലു ശതമാനത്തോളമാണ്.
യുഎഇ ഉള്‍പ്പെടെ 142 രാജ്യങ്ങളില്‍നിന്നുള്ള 1.47 ലക്ഷം ആളുകളാണ് സര്‍വേയില്‍ പ്രതികരിച്ചിരിക്കുന്നത്. വാട്ട് ദ വേള്‍ഡ് വറീസ് എബൗട്ട് എന്ന പേരില്‍ ഇന്നാണ് സര്‍വേ ഫലം പുറത്തുവിട്ടിരിക്കുന്നത്. റോഡ് സുരക്ഷയുടെ കാര്യത്തില്‍ വലിയ പുരോഗതി യുഎഇയില്‍ ഉണ്ടെങ്കിലും ആളുകളുടെ ആശങ്കക്ക് വിരാമമാവുന്നില്ല. അധികൃതര്‍ റോഡ് അപകടം കുറക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുമ്പോഴും വൃത്തികെട്ട റോഡ് സംസ്കാരമാണ് അപകടത്തിലേക്ക് നയിക്കുന്നതെന്ന് റോഡ് സെയ്ഫ്റ്റി യുഎഇയുടെ എംഡി തോമസ് എഡല്‍മാന്‍ അഭിപ്രായപ്പെട്ടു. സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള റോഡ് സംസ്കാരത്തിന്റെ കുറവാണ് റോഡ് അപകടങ്ങളിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
The post യുഎഇയിലെ താമസക്കാര്‍ ജോലി നഷ്ടപ്പെടുന്നതിനേക്കാള്‍ ഭയക്കുന്നത് വാഹനാപകടങ്ങളെ appeared first on Metro Journal Online.