Kerala

നീങ്ക മമ്മൂട്ടി സാറാ; വഴിതെറ്റി അലഞ്ഞ സൂപ്പർതാരത്തിന് വഴികാട്ടിയായി യുവാവ്

ചെന്നൈ: തമിഴ്നാട്ടിലെ ഷൂട്ടിങ് കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങുന്നതിനിടെ വഴിതെറ്റിയ മമ്മൂട്ടിക്ക് സഹായത്തിനെത്തി തമിഴ്നാട്ടുകാരൻ. കാരൈക്കുടിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് മമ്മൂട്ടി സഞ്ചരിച്ച വാഹനത്തിന് വഴിതെറ്റിയത്. തുടർന്നാണ് കാരൈക്കുടി സ്വദേശിയായ പാണ്ഡ്യൻ സഹായത്തിന് എത്തിയത്.

മമ്മൂട്ടി കമ്പനി നിർമിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായത്. ഡ്രൈവർ ഉണ്ണി, ജോർജ്, രമേഷ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും കൂടെയുണ്ടായിരുന്നു. തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക് ചെയ്തതിനെ തുടർന്ന് ഗൂഗിൾ മാപ് നോക്കി പല വഴിയിലൂടെ പോയെങ്കിലും

ഇതോടെ പട്ടമംഗലം എന്ന സ്ഥലത്ത് പെട്രോൾ പമ്പിൽ വഴി ചോദിച്ചു. സമീപത്ത് കിടക്കുകയായിരുന്ന പാണ്ഡ്യൻ വണ്ടിയിൽ മമ്മൂട്ടിയെ കണ്ട് സഹായത്തിന് എത്തുകയായിരുന്നു. ‘നീങ്ക മമ്മൂട്ടി സാറാ! എന്നെ ഫോളോ സെയ്‌’ എന്നു പറഞ്ഞു ബൈക്കിൽ 10 കിലോമീറ്ററോളം വഴി കാണിച്ചുകൊടുത്തു. കാറിനു മുൻപിൽ വഴികാട്ടിയായി പാണ്ഡ്യൻ വണ്ടി ഓടിച്ചു പോകുന്ന ദൃശ്യങ്ങൾ സഹിതം ആന്റോ ജോസഫ് ആണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തന്നെ സഹായിച്ച പാണ്ഡ്യനൊപ്പം ഫോട്ടോ എടുക്കാനും മമ്മൂട്ടി മറന്നില്ല. പാണ്ഡ്യനെ സു​ഹൃത്ത് എന്നാണ് താരം വിശേഷിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ.

ആന്റോ ജോസഫ് പങ്കുവച്ച കുറിപ്പ്

അതിരുകടന്ന സ്നേഹം….“നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ 

പുലർച്ചെ മൂന്നര കഴിഞ്ഞിരുന്നു.മമ്മൂട്ടി കമ്പനി നിർമിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ ;കാരക്കുടിയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്നു ഞങ്ങൾ. ഡ്രൈവർ ഉണ്ണി, ജോർജ്, രമേഷ് പിഷാരടി പിന്നെ ഞാനും. …തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു. ഗൂഗിൾ മാപ്പ് പലവട്ടം പലവഴികളിലൂടെ ചുറ്റിച്ചു…രക്ഷയില്ല. ഏകദേശം ഒരു മണിക്കൂറോളം സമയം കഴിഞ്ഞു.അസ്വസ്ഥനായി മമ്മുക്ക പറഞ്ഞു “തിരികെ കാരക്കുടിയിൽ റൂമിലേക്ക് മടങ്ങാം നാളെ രാവിലെ റോഡ് തുറക്കുമായിരിക്കും”ജോർജ് സമ്മതം മൂളി. ഉണ്ണി വണ്ടി തിരിച്ചു. പിഷാരടിയും ഞാനും പരസപരം നോക്കി. നാളത്തെ എല്ലാ പ്ലാനുകളും പാളി.സഹായത്തിനു വഴിയിൽ മറ്റ് യാത്രക്കാരോ വാഹനങ്ങളോ ഇല്ല. പട്ടമംഗലം എന്ന സ്ഥലത്ത് ഒരു പെട്രോൾ പമ്പ് കണ്ടു. കൊതുകുവലയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്നു ഒരു ചെറുപ്പക്കാരൻ അയാൾ ചില വഴികൾ ഒക്കെ പറയുന്നുണ്ട് ;അവയിൽ പലതും ഞങ്ങൾ പോയതും ബ്ലോക്ക്‌ ചെയ്യപ്പെട്ടതും ആണ്. അല്പം ദൂരെ ഉറങ്ങുകയായിരുന്നു മറ്റൊരാൾ എത്തി. “നീങ്ക മലയാളികളാ? ”പിന്നെ കറിനുള്ളിലേക്ക് തുറിച്ചു നോക്കി…മുഖത്ത് ആവേശവും അത്ഭുതവും വന്നു ഉറക്കച്ചടവ് പമ്പ കടന്നു…“നീങ്ക മമ്മൂട്ടി സാറാ!!എന്നെ ഫോളോ സെയ്‌….ഒരു ബൈക്കിൽ 10 കിലോമീറ്ററോളം അയാൾ ഞങ്ങൾക്ക് വഴി കാട്ടി (ഗൂഗിളിന് പോലും അറിയാത്ത വഴികൾ )“അപ്പടിയെ സ്ട്രൈറ് കേരള”….അയാൾ കൈ ചൂണ്ടി…..

See also  കണ്ണൂർ കല്യാട്ടെ കവർച്ച; കർണാടക സ്വദേശിയായ പൂജാരി അറസ്റ്റിൽ

ഒരു നല്ല മനുഷ്യൻ അയാൾ നാളെ ആരോടെങ്കിലും ;പുലർച്ചെ മമ്മുക്കയെ കണ്ടു എന്നും വഴി കാണിച്ചു എന്നും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പിഷാരടിയുടെ ചോദ്യം…മമ്മുക്ക കാറിൽ നിന്നിറങ്ങി അയാളുടെ ഫോൺ വാങ്ങി പിഷാരടിക്ക് നൽകി….അയാളെ ചേർത്തു പിടിച്ചു ഉൻ പേരെന്ന?

….പാന്ധ്യൻ….

മമ്മുക്കയുടെ കെയർ & ഷെയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എത്തിയ പിഷാരടി പറഞ്ഞു. .അയാളുടെ കെയർ നമ്മൾ ഷെയർ ചെയ്യണം ആന്റോ ചേട്ടാ PANDYAN PAN INDIAN ആകട്ടെ

Related Articles

Back to top button