Kerala

മോദിയുടെ ആശയങ്ങളാണ് ശരി: എഎപിയിൽ നിന്ന് രാജിവെച്ച കൈലാഷ് ഗെഹ്ലോട്ട് ബിജെപിയിൽ ചേർന്നു

എഎപിയിൽ നിന്ന് രാജിവെച്ച ഡൽഹി മുൻ മന്ത്രി കൈലാഷ് ഗെഹ്ലോട്ട് ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്തെ ചടങ്ങിൽ കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടർ അംഗത്വം നൽകി സ്വീകരിച്ചു. പ്രധാനമന്ത്രി മോദിയുടെ ആശയങ്ങളാണ് ശരിയെന്ന തിരിച്ചറിവുണ്ടായെന്ന് കൈലാഷ് ഗെഹ്ലോട്ട് പ്രതികരിച്ചു.

ആം ആദ്മി സ്ഥാപക നേതാക്കളിൽ ഒരാളായ കൈലാഷ് ഗെഹ്ലോട്ട് ഇന്നലെയാണ് മന്ത്രിസ്ഥാനവും പാർട്ടി അംഗത്വവും രാജിവച്ചുകൊണ്ടുള്ള കത്ത് അരവിന്ദ് കെജ്രിവാളിന് നൽകിയത്. തൊട്ട് പിന്നാലെ കൈലാഷ് ഗെഹലോട്ട് രാഷ്ട്രീയ കളം മാറ്റി ചവിട്ടി. ബിജെപിയിലേക്കുള്ള കൈലാഷ് ഗെഹ്ലോട്ടിന്റെ പ്രവേശനത്തിന് കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടർ നേതൃത്വം നൽകി. ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദർ സച്ച്ദേവയും ചേർന്ന് പാർട്ടിലേക്ക് സ്വീകരിച്ചു.

കൈലാഷ് ഗെഹലോട്ട് പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അരവിന്ദ് കെജ്രിവാൾ ഒഴിഞ്ഞുമാറി. ഡൽഹിയിലെ ആംആദ്മിയുടെ ഏക ജാട്ട് മുഖമായിരുന്ന കൈലാഷ് ഗെഹ്ലോട്ട് നിയമം,ഐടി ഗതാഗതം ആഭ്യന്തരം തുടങ്ങിയ നിരവധി വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന കൈലാഷ് ഗെഹ്ലോട്ടിന്റെ രാഷ്ട്രീയ മാറ്റം ആംആദ്മിക്ക് തിരിച്ചടിയാണ്.

 

The post മോദിയുടെ ആശയങ്ങളാണ് ശരി: എഎപിയിൽ നിന്ന് രാജിവെച്ച കൈലാഷ് ഗെഹ്ലോട്ട് ബിജെപിയിൽ ചേർന്നു appeared first on Metro Journal Online.

See also  ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സൗബിൻ ഷാഹിർ നൽകിയ ഹർജി ഹൈക്കോടതി തള്ളി

Related Articles

Back to top button