Education

മുസ്ലിം ലീഗിലെ ഒരു വിഭാഗം തീവ്ര ചിന്താഗതിക്കാരുമായി സഹകരിക്കുന്നു: വിമർശനവുമായി സജി ചെറിയാൻ

മുസ്ലിം ലീഗിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. ലീഗിൽ ഒരു വിഭാഗം തീവ്രചിന്താഗതിക്കാരുമായി സഹകരിക്കുന്നുണ്ട്. ഇതിൽ മുസ്ലിം ലീഗ് നേതൃത്വം അറിഞ്ഞോ അറിയാതെയോ വീഴുന്നുണ്ട്. മുസ്ലിം ലീഗിനുള്ളിൽ തിരുത്തൽ പ്രക്രിയ ഉണ്ടാകണമെന്നും സജി ചെറിയാൻ പറഞ്ഞു

പാണക്കാട് തങ്ങളെ മുഖ്യമന്ത്രി അപമാനിച്ചിട്ടില്ല. ലീഗിന്റെ സംസ്ഥാന അധ്യക്ഷനെയാണ് മുഖ്യമന്ത്രി വിമർശിച്ചത്. ലീഗിന്റെ ഇപ്പോഴത്തെ നേതൃത്വം തെറ്റായ ദിശയിൽ പോകുകയാണ്. അതിനെയാണ് വിമർശിച്ചതെന്നും സജി ചെറിയാൻ പറഞ്ഞു

ജാതീയമായ ചേരിതിരിവ് ഉണ്ടാക്കാൻ തെരഞ്ഞെടുപ്പിൽ ശ്രമം നടത്തുന്നു. മനുഷ്യനെ വ്യത്യസ്ത ചേരിയിലാക്കി വോട്ട് നേടാനുള്ള ശ്രമമാണ് നടത്തുന്നത്. എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയും തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്നവരാണ്. അവരെ അകറ്റി നിർത്താൻ ലീഗ് തയ്യാറാകണമെന്നും സജി ചെറിയാൻ പറഞ്ഞു.

The post മുസ്ലിം ലീഗിലെ ഒരു വിഭാഗം തീവ്ര ചിന്താഗതിക്കാരുമായി സഹകരിക്കുന്നു: വിമർശനവുമായി സജി ചെറിയാൻ appeared first on Metro Journal Online.

See also  ശിശിരം: ഭാഗം 97

Related Articles

Back to top button