Education

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു; പവന് ഇന്ന് 480 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 55,960 രൂപയിലെത്തി. ഗ്രാമിന് 60 രൂപ വർധിച്ച് 6995 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 2571 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 24 കാരറ്റ് സ്വർണത്തിന്റെ വില 74,952 രൂപയായി

ആഭ്യന്തര വിപണിയിൽ ആവശ്യം കൂടിയതോടെയാണ് സ്വർണവില ഉയർന്നത്. അടുത്തിടെ സ്വർണത്തിന് വില കുത്തനെ ഇടിഞ്ഞതോടെയാണ് ആഭ്യന്തര വിപണിയിൽ ആവശ്യക്കാർ കൂടിയത്.

See also  വത്സൻ തില്ലങ്കേരിയുമായി നാല് മണിക്കൂർ ചർച്ച

Related Articles

Back to top button