Kerala

തിരുനെല്ലിയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

വയനാട് തിരുനെല്ലിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു. തിരുനെല്ലി തെറ്റ് റോഡിൽ ഇന്ന് പുലർച്ചെയാണ് അപകടം. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്

ഇന്ന് രാവിലെ ആറ് മണിയോടെയാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു. അപകടസമയത്ത് 53 പേരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രണ്ട് കുട്ടികളടക്കം 25 പേരാണ് ചികിത്സയിലുള്ളത്. ഇവരുടെ നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. മറ്റ് വാഹനങ്ങളിൽ പോയവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പിന്നാലെ പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി.

See also  ബൈ ബൈ 2024: പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ലോകം; ആദ്യമെത്തുക കിരിബാത്തി ദ്വീപിൽ

Related Articles

Back to top button