Education

ഷാഫി എത്ര ഓടി നടന്നിട്ടും കാര്യമില്ല, ആദ്യ കുത്ത് കിട്ടുക രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന്: പത്മജ

ഷാഫി പറമ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി ഓടി നടന്നിട്ട് ഒരു കാര്യവുമില്ലെന്നും ആദ്യം കുത്തുക രാഹുൽ തന്നെയായിരിക്കുമെന്നും ബിജെപി നേതാവ് പത്മജ വേണുഗോപാൽ. തന്റെ അമ്മയെ അപമാനിച്ചതിൽ രാഹുൽ ഇനിയും മാപ്പ് പറയാൻ തയ്യാറായിട്ടില്ല. ഈ അഹങ്കാരിയായ ആളെയാണോ പാലക്കാട് എംഎൽഎ ആയി വേണ്ടതെന്നും പത്മജ ചോദിച്ചു

തന്റെ അമ്മക്കെതിരെ പറഞ്ഞപ്പോൾ മുതിർന്ന നേതാക്കളൊന്നും പറഞ്ഞില്ല. പക്ഷേ രമേശ് ചെന്നിത്തല മാത്രം കോൺഗ്രസുകാരുടെ അമ്മയാണെന്ന് പറഞ്ഞു. തന്റെ അമ്മയ്ക്ക് പാർട്ടിയും ജാതിയും മതവും ഒന്നും ഉണ്ടായിരുന്നില്ല. ഷാഫി എത്ര ഓടി നടന്നാലും രാഹുൽ കുത്തുമെന്ന് പത്മജ പറഞ്ഞു

സന്ദീപ് വാര്യരെ കോൺഗ്രസിലേക്ക് കൊണ്ടുവന്ന് ഷാഫി എന്ത് വൃത്തികേടാണ് ചെയ്തത്. മുസ്ലിം ലീഗിനെയും നേതാക്കളെയുമടക്കം ചീത്ത വിളിച്ചയാളെയാണ് കോൺഗ്രസിലേക്ക് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നതെന്നും പത്മജ പറഞ്ഞു.

See also  ഒടിപി ഒന്ന് പറയാമോ? വാട്സ്ആപ്പിൽ വ്യാപക ഹാക്കിം​ഗ്; പരാതികൾ കൂടുന്നു; തട്ടിപ്പ് ഇങ്ങനെ

Related Articles

Back to top button