Kerala

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; പവന് ഇന്ന് 400 രൂപ വർധിച്ചു

തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് ഇന്ന് 400 രൂപയാണ് ഉയർന്നത് ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,920 രൂപയിലേക്ക് എത്തി

ഗ്രാമിന് 50 രൂപ വർധിച്ച് 7115 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 560 രൂപ വർധിച്ചിരുന്നു. മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപയുടെ വർധനവാണ് ഒരു പവൻ സ്വർണത്തിനുണ്ടായത്

നവംബർ 14, 16, 17 തീയതികളിലായി സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സ്വർണവിലയിൽ ഇടിവ് കണ്ടു തുടങ്ങിയത്. എന്നാൽ 18ാം തീയതി മുതൽ വില വീണ്ടും വർധിക്കുകയായിരുന്നു.

The post സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; പവന് ഇന്ന് 400 രൂപ വർധിച്ചു appeared first on Metro Journal Online.

See also  ഗ്രനേഡ് പ്രയോഗിക്കുമെന്ന് പോലീസ്, എറിഞ്ഞോയെന്ന് പ്രവർത്തകർ; എസ് എഫ് ഐയുടെ രാജ്ഭവൻ മാർച്ചിൽ സംഘർഷം

Related Articles

Back to top button